Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക്...

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല : അതൃപ്തി അറിയിച്ച് ജീ സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ജി സുകുമാരന്‍ നായര്‍ പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് കുറ്റപ്പെടുത്തി.

പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനത്തിനിടെ പ്രസംഗത്തിലാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം ഉണ്ടായത്. ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന സതീശന്റെ പഴയകാല പരാമര്‍ശങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. പണ്ട് പലതവണ എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവില്‍ നിലപാട് മാറ്റി അഹങ്കാരിയായ രീതിയില്‍ പ്രവര്‍ത്തിച്ചതെന്നാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രധാന വിമര്‍ശനം.

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി രണ്ടുതവണ എന്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇന്‍കം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ നിവേദനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. എന്നാല്‍, രണ്ട് തവണയും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പെരുന്നയില്‍ ഇന്ന് ചേര്‍ന്ന എന്‍എസ്എസ് വാര്‍ഷിക ബജറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ്...

മണ്ഡലകാലത്ത് ശബരിമല ദർശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം

തിരുവനന്തപുരം : ശബരിമലയിൽ മണ്ഡലകാലത്ത് ദർശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം അനുവദിക്കാന്‍ സർക്കാർ തീരുമാനിച്ചു.ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ...
- Advertisment -

Most Popular

- Advertisement -