Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiഭർതൃസഹോദരന്റെ കല്യാണത്തിന്...

ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന പാക് യുവതിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : വയനാട് സ്വദേശി വിവാഹം ചെയ്ത പാക് പൗരയായ ഭാര്യയ്ക്ക് വിസ വേണമെന്ന ഹർജി തള്ളി ഹൈക്കോടതി.ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രം വിസയോ രാജ്യത്തേക്ക് പ്രവേശനമോ അനുവദിക്കാാനികില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി .

ദുബായിൽ വച്ച് വിവാഹിതരായ യുവാവും പാകിസ്ഥാനി യുവതിയും വിദേശത്താണ് താമസിക്കുന്നത്.സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഭാര്യയ്ക്ക് ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം പോലും ഓൺലൈൻ പോർട്ടലിൽ ലഭ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 2025 ഏപ്രിൽ 25 മുതൽ പാക്കിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.1946ലെ ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് വിസ സേവനങ്ങൾ നിർത്തിവെക്കാൻ കേന്ദ്രം ഉത്തരവിട്ടത്.

രാജ്യസുരക്ഷയും വിദേശനയവും കണക്കിലെടുത്ത് വിദേശ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, രാജ്യത്തെ താമസം, സഞ്ചാരം, മടക്കയാത്ര എന്നിവ നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരിന്റെ പ്രത്യേക അധികാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓച്ചിറയിലും ആലപ്പുഴയിലും നിർമാണ പ്രവർത്തനങ്ങൾ: ട്രെയിൻ ഗതാഗതത്തിൽ  നിയന്ത്രണം

തിരുവനന്തപുരം : ഓച്ചിറയിലും ആലപ്പുഴയിലും മേൽനടപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്ന് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പല ദീർഘദൂര ട്രെയിനുകളുടെയും സർവീസ് ഭാഗികമായി റദ്ദാക്കുകയും വൈകുകയും ചെയ്യും. തിരുവനന്തപുരം...

കർക്കടക വാവ് : സുരക്ഷാ ക്രമികരണങ്ങൾ ഉറപ്പാക്കണം – ഹൈക്കോടതി

കൊച്ചി : പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ,മൂന്നിനും നാലിനും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലി തർപ്പണത്തിനു ഭക്തർക്കും മറ്റുള്ളവർക്കും സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി. ജില്ലാ പൊലീസ്...
- Advertisment -

Most Popular

- Advertisement -