Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ കെഎസ്ആർടിസി...

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം

ഇടുക്കി : ഇടുക്കിയിൽ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാർ മരിച്ചു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 6.15 ഓടെയാണ് അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്.ബസിൽ 34 യാത്രക്കാർ ഉണ്ടായിരുന്നു.കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയ്‌ക്കുള്ള റോഡിലെ വളവിൽ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.ചെരിവിലെ മരങ്ങളിൽ കുടുങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിനിമയിൽ വേഷം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷം രൂപ തട്ടിയെടുത്തപരാതിയിൽ  നിർമ്മാതാവ് അറസ്റ്റിൽ

തിരുവല്ല : സിനിമയിൽ പ്രതിനായക വേഷം നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്ന അധ്യാപകനായ നടൻ നൽകിയ പരാതിൽ ഒളിവിലായിരുന്ന നിർമ്മാതാവ് അറസ്റ്റിലായി. സജീവ് കിളികുലത്തിന്റെ സംവിധാനത്തിൽ ഏതാനും...

ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ചണ്ഡികാ ഹോമത്തോടുകൂടി സമാപിച്ചു

തിരുവല്ല : ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച്‌ ഒക്ടോബർ 11 മുതൽ 21 വരെ നടന്നുവന്ന എഴുപതാമത് ശ്രീമത് ദേവിഭാഗവത നവാഹയജ്ഞം സമാപിച്ചു.  ചണ്ഡികാഹോമത്തോടനുബന്ധിച്ച്  അത്യപൂർവമായി നടന്നുവരുന്ന കുമാരി പൂജയിൽ...
- Advertisment -

Most Popular

- Advertisement -