Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനാഷണൽ പീപ്പിൾസ്...

നാഷണൽ പീപ്പിൾസ് പാർട്ടി എൻ ഡി എയിൽ ചേർന്നു

തിരുവനന്തപുരം: മേഘാലയ മുഖ്യമന്ത്രി കോൺരാഡ് സാങ്മയുടെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടി കേരളത്തിൽ  NDA-യുടെ ഭാഗമായി. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ സാന്നിധ്യമായ എൻപിപി, മണിപ്പൂരിലെ പ്രധാന രാഷ്‌ട്രീയ പാർട്ടിയുമാണ്. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ  നടന്ന എൻഡിഎ നേതൃയോഗത്തിൽ  രാജീവ് ചന്ദ്രശേഖർ എൻപിപിയെ മുന്നണിയിലേക്ക് സ്വീകരിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് എൻപിപി സംസ്ഥാന അധ്യക്ഷൻ  തോമസ് കെ.ടി, വൈസ് പ്രസിഡന്റ്  ജേക്കബ് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി  ബിജു ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലും രാജീവ് ചന്ദ്രശേഖർ വിഭാവനം ചെയ്യുന്ന വികസിത കേരളം എന്ന ആശയത്തിലും ആകൃഷ്ടരായാണ് പാർട്ടി എഡിഎയുടെ ഭാഗമായതെന്ന് എൻ പി പി സംസ്ഥാന അധ്യക്ഷൻ തോമസ് കെ.ടി. പറഞ്ഞു. പുതിയ ഘടകകക്ഷിയായി ചേരുന്ന എൻ പി പി നേതാക്കളെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയില്‍ എത്തിയത് 50 ലക്ഷത്തിനടുത്ത് തീര്‍ഥാടകര്‍

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 17 രാത്രി ഏഴു വരെ പമ്പ വഴി സന്നിധാനത്ത് എത്തിയത് 49,21,401 ഭക്തര്‍. സുഖദര്‍ശനം ലഭിച്ച സന്തോഷത്തോടെയാണ് ഓരോ തീര്‍ഥാടകരും മടങ്ങുന്നത്. അധികനേരെ കാത്തുനില്‍ക്കാതെ ഭക്തര്‍ക്കെല്ലാം...

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിൽ

ന്യൂഡൽഹി : നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ വാൻസിനെ പാലം വ്യോമതാമളത്തിൽ സ്വീകരിച്ചു. ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി...
- Advertisment -

Most Popular

- Advertisement -