Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsനഗരസഭയിൽ നടന്ന...

നഗരസഭയിൽ നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ബിജെപി ബഹിഷ്കരിച്ചു

തിരുവല്ല : തിരുവല്ല നഗരസഭയിൽ നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്   ബിജെപി ബഹിഷ്കരിച്ചു. കൗൺസിൽ ഹാളിൽ പ്രതിഷേധം അറിയിച്ചതിനു ശേഷം നഗരസഭ കവാടത്തിൽ കൗൺസിലർമാർ പ്രതിഷേധ ധർണ്ണ നടത്തി.

അടിക്കടി ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ  നഗരസഭ പ്രവർത്തനങ്ങളെ താറുമാറാക്കുകയാണ്. തിരുവല്ല നഗരത്തിന്റെ വികസനമോ റോഡുകളും ലൈറ്റുകളും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ നടപ്പിലാക്കുന്നില്ല.

പാലിയേക്കര കാട്ടുക്കര റോഡ്, അഴിയിടത്ത് ചിറ ഉത്രമേൽ റോഡ്, കാഞ്ഞിരവേലിൽ പാലം റോഡ്, ബ്രെയികിഡ്സ്‌ മാലിയിൽ റോഡ്, നെടുംപുറത്ത് കൊട്ടാരം റോഡ്, വാളം പറമ്പിൽ പുറയാറ്റ് റോഡ്,കുറിച്ചി ക്ഷേത്രം റോഡ് എന്നിവ അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണം.

നഗരത്തിലെ തെരുവുവിളക്കുകൾ മാസങ്ങളായി അണഞ്ഞു കിടന്നിട്ടും നഗരസഭ കാര്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയില്ല.  ഭരണപക്ഷം കാര്യക്ഷമമല്ലാത്തതിനാൽ ഉദ്യോഗസ്ഥരും അവരവർക്ക് തോന്നുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.കൗൺസിലർമാർ ആരോപിച്ചു .

ബിജെപി പാർലമെന്റ് പാർട്ടി നേതാവ് ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർ മാരായ വിജയൻ തലവന, ഗംഗ രാധാകൃഷ്ണൻ,വിമൽ ജി,പൂജാ ജയൻ, മിനി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെലോ...

തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം ;മൂന്ന് മരണം; നാൽപ്പതോളം പേർക്ക് പൊള്ളലേറ്റു

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം.മൂന്ന് പേർ മരിച്ചു. 40 ഓളംപേർക്ക് പൊള്ളലേറ്റു.തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ആണ് അപകടം.ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ...
- Advertisment -

Most Popular

- Advertisement -