Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorട്രെയിന് നേരെ...

ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ ചെങ്ങന്നൂർ ആർപിഎഫ് അറസ്റ്റ് ചെയ്തു

ചെങ്ങന്നൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ ചെങ്ങന്നൂർ ആർപിഎഫ് അറസ്റ്റ് ചെയ്തു.മാവേലിക്കര തഴക്കര മീനത്തേതിൽ
ദേവകുമാർ (24), തഴക്കര ചങ്ങലവേലിയിൽ അഖിൽ.എസ്(25) എന്നവരെയാണ് ആർപിഎഫ് ചെങ്ങന്നൂർ സിഐ എ.പി വേണുവിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ എസ്. സുരേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വി.പത്മകുമാർ,ആർ. ഗിരികുമാർ, വി. മനോജ്, അരുൺ എം. കുമാർ,ഷൈബു എസ് എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്.

ജൂലൈ 24ന് മാവേലിക്കര റെയിൽവേ സ്റ്റേഷനും ചെറിയനാട് റെയിൽവേ സ്റ്റേഷനും ഇടയിലാണ് കല്ലേറ് ഉണ്ടായത്.തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 12082 നമ്പർ ജനശതാബ്ദി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത് കല്ലേറിൽ എ സി കോച്ചിന്റെ ജനൽ ചില്ലകൾ തകർന്നു.

തുടർന്ന് പരിസര പ്രദേശങ്ങളിലുള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാവേലിക്കര തഴക്കര സ്വദേശികളായ രണ്ട് പേരെ ചെങ്ങന്നൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർധന വിദ്യാർത്ഥികൾക്ക് ‘ഹെവൻലി ഹാൻഡ്സ്’ പദ്ധതിയുമായി എം.ജി.ഒ.സി.എസ്.എം

കോട്ടയം : നിർധനരായ 500  വിദ്യാർത്ഥികൾക്ക് ‘ഹെവൻലി ഹാൻഡ്സ്’ പദ്ധതിയുമായി മാർ ഗ്രീഗോറിയോസ്  ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം. എം.ജി.ഒ.സി.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള  പഠനോപകരണവിതരണ പദ്ധതിയുടെ ഉദ്ഘാടനം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ...

പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ വ്യാപക പണപ്പിരിവ് നടന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. പൊലീസിന്റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയ കോടതി നടപടി സ്വീകരിക്കാൻ സർക്കാരിന്...
- Advertisment -

Most Popular

- Advertisement -