Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവിൽ തിരുവാഭരണ...

ചക്കുളത്തുകാവിൽ തിരുവാഭരണ ഘോഷയാത്ര നാളെ

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ തിരുവല്ല കാവുംഭാഗം തിരുഏറങ്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും.

താലപ്പൊലിയുടെയും വാദ്യോപകരണങ്ങളുടേയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ചക്കുളത്തമ്മയെ ചാർത്താനുള്ള തങ്ക തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര രാത്രി 9 -ന്  ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്ര മുഖ്യ കാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ 9.30 ന് മംഗളരതി സമർപ്പണവും തുടർന്ന് തിരുവാഭരണം ചാർത്തി സർവ്വ മംഗളാരതി ദീപാരാധന നടക്കും.

കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുംമ്പ്രം, നീരേറ്റുപുറം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ തിരുവാഭരണ ഘോഷയാത്രക്ക് സ്വീകരണം ഉണ്ടാകും.

സമാപന ദിവസമായ 27 ന് രാവിലെ 9 ന് ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടി, കരകം, ആനപ്രമ്പാൽ മുത്താരമ്മൻ കോവിലിൽ നിന്ന് എണ്ണക്കുടം വരവ് എന്നിവ നടക്കും. 11.30 ന് ചക്കരക്കുളത്തിൽ ആറാട്ടും കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും, വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്രയും 7.30 ന് നൃത്തസന്ധ്യയും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർത്തുങ്കൽ പള്ളി പെരുന്നാൾ : ജനുവരി 10 മുതൽ

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ  തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാം അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം. ജനുവരി 10 മുതൽ 27 വരെയാണ് പെരുന്നാൾ. ഈ...

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

തിരുവല്ല : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (69) അന്തരിച്ചു. വാർദ്ധക്യ സഹജായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച 2ന് ചക്കുളത്തുകാവ് പട്ടമന ഇല്ലത്തെ കുടുംബ...
- Advertisment -

Most Popular

- Advertisement -