Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiവൈഷ്ണ സുരേഷിനെ...

വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി : തിരുവനന്തപുരം കോർ‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്താൻ ഹൈക്കോടതി നിർദേശം നൽകി .സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നവംബർ 19ന് മൂൻപ് തീരുമാനം എടുക്കണമെന്നും കോടതി നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക് ഭീകരാക്രമണത്തിൽ 20,000 ഭാരതീയരുടെ ജീവൻ നഷ്ടപ്പെട്ടു : യുഎന്നിൽ ഇന്ത്യ

ന്യൂയോർക് : കഴിഞ്ഞ 40 വർഷത്തിനിടെ പാകിസ്താൻ പിന്തുണയ്‌ക്കുന്ന ഭീകരർ 20,000 ഇന്ത്യക്കാരെ കൊലപ്പെടുത്തിയെന്ന് യുഎന്നിൽ ഇന്ത്യ അറിയിച്ചു. നിർത്തിവച്ച സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള പാക് പ്രതിനിധിയുടെ പരാമർശങ്ങൾക്കെതിരെയാണ് ഇന്ത്യ രം​ഗത്തെത്തിയത്. ഇന്ത്യ...

ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം. അൽമോറ ജില്ലയിലെ മർച്ചുലയിൽ രാവിലെ 8.30 ഓടെയായിരുന്നു അപകടം. ഗഢ്‌വാളില്‍ നിന്ന് കുമാവോണിലേയ്ക്ക് 45 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസ്...
- Advertisment -

Most Popular

- Advertisement -