Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതോട്ടപ്പള്ളിയിൽ ആധുനിക...

തോട്ടപ്പള്ളിയിൽ ആധുനിക സ്പിൽവേ പണിയുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കും:   ജി സുധാകരൻ എം.എൽ.എ

​ആലപ്പുഴ: തോട്ടപ്പള്ളിയിലെ നിലവിലെ സ്പിൽവെയ്ക്ക് പകരം ആധുനിക സ്പിൽവേ നിർമ്മിക്കുന്നതിനും നിലവിലുള്ള സ്പിൽവേയുടെ കേടുപാടുകൾ സംഭവിച്ച ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുമുള്ള എസ്റ്റിമേറ്റുകൾ അടിയന്തരമായി സമർപ്പിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം.

അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെ  ജി. സുധാകരൻ എം.എൽ.എയാണ് നിർദ്ദേശം നൽകിയത്.

അമ്പലപ്പുഴ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്തെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് വേഗത്തിലാക്കാൻ പ്രത്യേക യോഗം ചേരും. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ട എം.എൽ.എ, ജനസൗഹൃദപരമായ രീതിയിലാകണം പദ്ധതി നടപ്പാക്കേണ്ടിയിരുന്നതെന്നും നിലവിലെ നിർമ്മാണരീതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിർമ്മാണവുമായി ബന്ധപ്പെട്ട് മാറ്റിസ്ഥാപിച്ച കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാ കവചങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിലുൾപ്പെട്ട പ്രവൃത്തികൾക്ക് ടെൻഡർ തുകയേക്കാൾ അധിക തുക അനുവദിക്കാത്തതിനാൽ കരാറുകാർ ജോലികൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തോട്ടപ്പള്ളി – കളർകോട് കണക്ടിവിറ്റി റോഡ് രണ്ടാം ഘട്ടത്തിലുൾപ്പെട്ട 13 റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം വിളിക്കാനും തീരുമാനമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാൽ നൂറ്റാണ്ട് മുന്നിൽകണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടപ്പാക്കുന്നത്:  മന്ത്രി സജി ചെറിയാൻ

അയിരൂർ : കാൽ നൂറ്റാണ്ട് മുന്നിൽകണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം നടന്ന അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല തീർത്ഥാടനത്തിന്...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 ന്

മലപ്പുറം : നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വിജ്ഞാപനം നാളെ നിലവിൽവരും. ജൂൺ രണ്ട് വരെ നാമനിർദേശപത്രിക...
- Advertisment -

Most Popular

- Advertisement -