Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷൻ തണ്ടർ...

ഓപ്പറേഷൻ തണ്ടർ – എക്സൈസ് റെയ്ഡിൽ കോട പിടിച്ചു

പത്തനംതിട്ട: ഓണക്കാലത്ത് ചാരായ നിർമ്മാണത്തിന്  തയ്യാറാക്കി വെച്ചിരുന്ന കോട കോന്നി എക്സൈസ് അധികൃതർ പിടികൂടി നശിപ്പിച്ചു. വള്ളിക്കോട്   ചെമ്പകത്തോടിന്റെ കരയിൽ  മണക്കുഴി കുളിക്കടവിന് സമീപത്ത്, തോട് പുറമ്പോക്കിൽ കുറ്റിക്കാടുകൾക്കിടയിൽ നിരവധി കന്നാസുകളിലായി മുന്നൂറോളം ലിറ്റർ കോട വച്ചിരുന്നത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി എക് സൈസ് ഉദ്യോഗസ്‌ഥർ അറിയിച്ചു.

പ്രിവന്റീവ്  ഓഫീസർ ഡി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട കണ്ടെടുത്തത്. തികച്ചും വിജനമായ സ്ഥലമാണ് ഇത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ. പ്രേം ശ്രീധർ, ഷാജി ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ്‌ സലീം, എ.ഷെ ഹിൻ എന്നിവർ പങ്കെടുത്തു.
.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ: ഈ വർഷം തന്നെ നടപ്പാക്കും – മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ഇന്ത്യയുടെ ​ഗുകേഷ് ദൊമ്മരാജു ലോക ചെസ്സ് ചാമ്പ്യൻ

സിംഗപ്പൂർ : ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദോമ്മരാജു ലോക ചെസ്സ് ചാംപ്യൻ.ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ‍ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി.ലോക ചെസ് ചാംപ്യനാകുന്ന പ്രായം...
- Advertisment -

Most Popular

- Advertisement -