Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബസ് നന്നാക്കുന്നതിനിടെ...

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി ബസ് ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി ബസ് ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം .കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റേയും ലതികയുടേയും മകൻ ഗിരിപ്രകാശാണ് (23)മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനി ജീവനക്കാരനാണ്. കോഴിക്കോട് സരോവരം ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം.

ബസിന്റെ അറ്റകുറ്റപ്പണിക്കായി ഗിരിപ്രകാശും സഹപ്രവർത്തകൻ അശ്വിനും ബസ് ജാക്കി വെച്ച് ഉയർത്തിയ ശേഷം അടിയിൽ കിടന്ന് പണിയെടുക്കുകയായിരുന്നു. ഇതിനിടെ ജാക്കി സ്ഥാനം തെറ്റി വീണ് ബസിന്റെ അടിഭാഗം ഇരുവരുടേയും മുകളിലേക്ക് പതിക്കുകയായിരുന്നു .

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിപ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല. അശ്വിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗിരിപ്രകാശിന്റെ മൂത്ത സഹോദരൻ ഹരിപ്രകാശ് 2013ൽ കായംകുളം കായലിൽ കക്ക വാരുന്നതിനിടെ മുങ്ങി മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു

മുംബൈ : നവി മുംബൈയിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39),മകൾ വേദിക സുന്ദർ ബാലകൃഷ്ണൻ (6) എന്നിവരാണ് മരിച്ചത്....

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത :  രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി...
- Advertisment -

Most Popular

- Advertisement -