Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsഅത്തനേഷ്യസ് യോഹാൻ...

അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലിത്തയുടെ  കബറടക്കം സഭാ ആസ്ഥാനമായ തിരുവല്ലയിൽ

തിരുവല്ല: അമേരിക്കയിലെ  ഡാലസിൽ  വാഹനാപകടത്തിൽ മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലിത്തയുടെ ഭൗതിക ശരീരം സഭയുടെ കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിൽ കബറടക്കും. കഴിഞ്ഞ ദിവസം രാത്രിയിൽ കൂടിയ സഭാ സിനഡിലാണ്  കബറടക്കം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമായത്. വാഹനാപകടം ആയതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതെയുള്ളു. അതിന്  സമയം വേണ്ടി വരും,  ശേഷമെ തുടർ നടപടി തീരുമാനിക്കുവെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.

പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതു വരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിൻ്റെ ചുമതലയുള്ള ഡോ. സാമുവൽ മാർ തെയോഫിലോസിൻ്റെ അധ്യക്ഷതയിലുള്ള സമിതിയാണ് സംസ്കാര ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത്.

സഭയുടെ നോർത്ത് അമേരിക്കൻ രൂപതാ ആസ്ഥാനത്ത് വെച്ച് ചൊവ്വാഴ്ച ആയിരുന്നു മെത്രാപ്പൊലിത്തയ്ക്ക് അപകടം ഉണ്ടായത്. ആസ്ഥാന വളപ്പിൽ പുറത്തുള്ള പ്രധാന റോഡിൽ പ്രഭാത സവാരിക്കിറങ്ങവെ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലം – എറണാകുളം  മെമു ട്രെയിൻ സർവീസ് ആരംഭിച്ചു

തിരുവല്ല : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്  റെയിൽവെയുടെ കൊല്ലം - എറണാകുളം സ്പെഷൽ മെമു ട്രെയിൻ സര്‍വീസിന്  തുടങ്ങി. കോട്ടയം വഴിയാണ് എട്ടു കോച്ചുകളുള്ള മെമു സർവീസ് നടത്തുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്‌...

സ്റ്റാഫ് നേഴ്‌സ് താല്‍ക്കാലിക നിയമനം

തിരുവല്ല : തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സുമാരെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 11 ഉച്ചയ്ക്ക് 12 ന്. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത ഡിപ്ലാമ ഇന്‍ ജനറല്‍ നഴ്‌സിങ്/തത്തുല്യം. പ്രായപരിധി...
- Advertisment -

Most Popular

- Advertisement -