Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyആയുഷ് വയോജന...

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടന്നു

മല്ലപ്പള്ളി :  കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ആനിക്കാട് ഗ്രാമപഞ്ചായത്ത്, ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ആനിക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് പാരിഷ് ഹാളിൽ വച്ച് വയോജനങ്ങൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.

ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡെയ്സി വർഗീസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോളിക്കുട്ടി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ . തോമസ് മാത്യു, മാത്യൂസ് കല്ലൂപ്പുര, ഡോ. ഭക്തി. പി ജോസഫ് . മെഡിക്കൽ ഓഫീസർ ഡോക്ടർ ജസീറ. പി , എബ്രഹാം വർഗീസ് എന്നിവർ സംസാരിച്ചു.

തുടർന്ന് യോഗ ഇൻസ്ട്രക്ടർ പ്രവീൺ പ്രസന്നന്റെ നേതൃത്വത്തിൽ “ആരോഗ്യകരമായ വാർദ്ധക്യവും യോഗയുടെ പ്രസക്തിയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. 81 പേര് പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ രോഗനിർണ്ണയവും ചികിത്സയും മരുന്നു വിതരണവും നടത്തി. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ , ബി. എം. ഐ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. ഡോ. ജസീറ. പി, ഡോ. ശില്പ സത്യൻ, ഡോ. ശ്യാമ കൃഷ്ണ, അറ്റെൻഡർ മണി. വി. ജി, യോഗ ഇൻസ്ട്രക്ടർ പ്രവീൺ പ്രസന്നൻ, MPHW ബിബി ചാക്കോ എന്നിവർ ക്യാമ്പിൽ സേവനം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ  പൊലീസ് അറസ്റ്റ് ചെയ്തു

അടൂർ: മദ്യലഹരിയിൽ ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തുകയും നടത്തിപ്പുകാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് തട്ടാരുപടി ചേലക്കാപറമ്പിൽ അജീഷിനെ (47) ആണ് പിടികൂടിയത്. തട്ടാരുപടിയിലെ വിഷ്ണു...

തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

തിരുവനന്തപുരം : യാത്രക്കാരുടെ സൗകര്യാർത്ഥം തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ വൺ-വേ (ട്രെയിൻ നമ്പർ 06159) സ്പെഷ്യൽ സർവീസ് നടത്തും. ട്രെയിൻ ഡിസംബർ 13 ശനിയാഴ്ച രാവിലെ 07:45 ന് തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -