Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാലായിൽ എൽഡിഎഫ്...

പാലായിൽ എൽഡിഎഫ് അവിശ്വാസം പാസായി ; ദിയ ബിനു പുറത്ത്: അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

കോട്ടയം : പാലായിൽ നഗരസഭാധ്യക്ഷ ദിയ ബിനുവിന് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയ ദിനു ബിനു പുളിക്കകണ്ടം പുറത്തായി.

26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു.12 പ്രതിപക്ഷ കൗൺസിലർമാർ, 4 കോൺഗ്രസ് അംഗങ്ങൾ, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്.ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 90 ലക്ഷം എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച് മാണി സി.കാപ്പൻ

കോട്ടയം: പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങുന്നതിന് 90 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായി മാണി സി.കാപ്പൻ എംഎൽഎ. ഇതു സംബന്ധിച്ച കത്ത്  കലക്ടർക്കു കൈമാറി. എംഎൽഎമാരുടെ ആസ്തി വികസന...

ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിജയദശമി സമ്മേളനം

തിരുവല്ല: തിരുവല്ലാ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിജയദശമി സമ്മേളനം സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ് ഉത്‌ഘാടനം ചെയ്തു .സ്വാമിമാരായ നിർവ്വിണ്ണാനന്ദ, വീതസ്പൃഹാനന്ദ, യോഗവ്രതാനന്ദ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. മണിപ്പാൽ സർവ്വകലാശാല റിട്ട.ഫൈനാൻസ് മാനേജർ നന്ദകുമാർ...
- Advertisment -

Most Popular

- Advertisement -