Friday, August 7, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭയിൽ ബഹളം...

നിയമസഭയിൽ ബഹളം : സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം : നിയമസഭയിൽ രൂക്ഷമായ ഭരണ ,പ്രതിപക്ഷ പോര്. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടിയും ഡയസിൽ കയറിയും പ്രതിപക്ഷം പ്രതിഷേധിച്ചു.വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി.ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണ് സഭയില്‍ ബഹളം തുടങ്ങിയത് .തുടർന്ന് പ്രതിപക്ഷം ചോദ്യാത്തരവേള ബഹിഷ്കരിച്ചു .സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധമുണ്ടാക്കി.മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ രൂക്ഷ ഭാഷയിൽ ആരോപണങ്ങളുന്നയിച്ചു.

പിന്നാലെ പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങൾ  സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി.പ്രതിഷേധം കടുത്തതോടെ ഭരണപക്ഷാംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി.നേരത്തെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ യുഡിഫ്,എൻഡിഎ സ്ഥാനാർഥികൾ  ഇന്ന് നാമനിർദ്ദേശ പത്രിക നൽകും

പത്തനംതിട്ട:  യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയും, എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയും വരണാധികാരിക്ക് മുമ്പാകെ ഇന്ന്  നാമനിർദ്ദേശ പത്രിക നൽകും. ആന്റോ ആന്റണി നേതാക്കൾക്കൊപ്പം രാവിലെ 10.30 നും, അനിൽ ആന്റണി എൻ.ഡി.എ....

മന്നം സമാധി ദിനാചരണം ഇന്ന്

ചങ്ങനാശ്ശേരി : സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ 55-ാമത് ചരമ വാർഷികം ഇന്ന് ആചരിക്കുന്നു . പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറുമുതൽ സമുദായാചാര്യൻ ഇഹലോകവാസം വെടിഞ്ഞ 11.45 വരെയുള്ള ചടങ്ങിൽ ഭക്തിഗാനാലാപനം,...
- Advertisment -

Most Popular

- Advertisement -