Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsദുർഭരണം അവസാനിപ്പിക്കാൻ...

ദുർഭരണം അവസാനിപ്പിക്കാൻ വർഗീസ് മാമ്മനെ വിജയിപ്പിക്കണം : ഡോ. ശശി തരൂർ

മല്ലപ്പള്ളി: ഇടത് ദുർഭരണം അവസാനിപ്പിക്കാൻ തിരുവല്ലയിൽ വർഗീസ് മാമ്മനെ വിജയിപ്പിക്കണമെന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗം ഡോ. ശശി തരൂർ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള പൊതുസമ്മേളനം മല്ലപ്പള്ളി ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തീകമായി സംസ്ഥാനത്തെ പിന്നോടടിച്ചിരിക്കുകയാണ്. യുവജനങ്ങൾ നാടു വിടുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഒരു സ്ഥാപനങ്ങളും തുടങ്ങാൻ കഴിഞ്ഞിട്ടില്ല.നാട്ടിൽ സംരംഭങ്ങൾ തുടങ്ങാനും പ്രായമായവരെയും സ്ത്രീകളെയും സംരക്ഷിക്കാനും യുഡിഎഫിന് മാത്രമെ കഴിയു, ശശി തരൂർ പറഞ്ഞു.

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വ. എൻ. ഷൈലാജ് അധ്യക്ഷത വഹിച്ചു. കെപിസിസി കോർ കമ്മറ്റി അംഗം പ്രഫ. പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തി.

സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, കെപിസിസി നിർവാഹക സമിതി മുൻ അംഗം അഡ്വ. റെജി തോമസ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ഇ.അബ്‌ദുൾ റഹ്‌മാൻ, ജില്ലാ പ്രസിഡൻ്റ സമദ് മേപ്രത്ത്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കോശി പി.സഖറിയ, പി.ടി.ഏബ്രഹാം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട്, ജോൺസൻ കുര്യൻ, കെ.ജി.സാബു, സുരേഷ് ബാബു പാലാഴി, ഡോ.ബിജു ടി. ജോർജ്, നീതു മാമ്മൻ കൊണ്ടൂർ, സാം പട്ടേരിൽ, ടി. സിറാജുദീൻ, എ.ഡി.ജോൺ, തോമസ് ടി.തുരുത്തിപ്പള്ളി, മധു ചെമ്പുകുഴി, ചന്ദ്രശേഖരപിള്ള, പി.എം. ബഷീർകുട്ടി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയ്ക്ക് സാധ്യത : നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന നിലയിൽ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്ന്...

പരുമല ആശുപത്രി ജംഗ്ക്ഷനിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണം: മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട : ചെങ്ങന്നൂര്‍ -മാന്നാര്‍ റോഡില്‍ പരുമല ആശുപത്രി ജംഗ്ക്ഷനിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  ജില്ലാ വികസന സമിതി യോഗത്തിലാണ്...
- Advertisment -

Most Popular

- Advertisement -