Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല യുവതീ...

ശബരിമല യുവതീ പ്രവേശനം: എതിർപ്പുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ  എതിർപ്പുമായി തിരുവിതാകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിലുള്ള ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിന് ഇക്കാര്യത്തില്‍ യാതൊരാശയക്കുഴപ്പവുമില്ലെന്നും യോഗത്തിനു ശേഷം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്ത മാക്കി.

ക്ഷേത്രാചാരങ്ങളെയും ക്ഷേത്രങ്ങളെയും പരിരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ഉത്തരവാദിത്വം. അതിനാല്‍ യുവതീ പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതിയുടെ 2018ലെ വിധിയെ എതിർത്തു  സത്യവാങ്മൂലം നല്‍കും. കാലാകാലങ്ങളായി ശബരിമലയില്‍ നിലനില്‍ക്കുന്ന സ്ത്രീ പ്രവേശനത്തെ സംബന്ധിക്കുന്ന ആചാരങ്ങള്‍ നിലനിർത്തുക എന്നുള്ളതാണ് ബോർഡിന്റെ അഭിപ്രായം.

അത് ഈ മാസം 14ന് മുൻപ് സുപ്രീംകോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്താനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. സുപ്രീംകോടതി വിധിയെ ബോർഡ് അനുകൂലിക്കില്ല. അത് പ്രമേയമായി എടുത്ത് സത്യവാങ്മൂലം നല്‍കണമെന്നാണ് ബോർഡിനു കിട്ടിയ നിയമോപദേശം. അതനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി. എം പോഷൻ പദ്ധതി: അഴിയിടത്തുചിറ ഗവ. ഹൈസ്ക്കൂളിൽ  കിച്ചൻ കം സ്റ്റോർ  ഉൽഘാടനം      

തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ  പി. എം പോഷൻ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണം തയ്യാറാക്കാൻ അനുവദിച്ച കിച്ചൻ കം സ്റ്റോർ ന്റെ ഉൽഘാടനം തിരുവല്ല എ. ഇ. ഒ മിനികുമാരി  വി. കെ...

മെമ്മറികാർഡ് തുറന്ന് പരിശോധിച്ചതിൽ നടപടിയില്ല : രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ട് രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറികാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചെന്ന് കണ്ടെത്തിയിട്ടും ഹൈക്കോടതിയും സുപ്രീംകോടതിയും നടപടി എടുത്തില്ലെന്നും രാഷ്‌ട്രപതിക്ക്...
- Advertisment -

Most Popular

- Advertisement -