Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിബി–ജി റാം...

വിബി–ജി റാം ജി ലോക്സഭ പാസ്സാക്കി : പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി : തൊഴിലുറപ്പു പദ്ധതിയ്ക്ക് പകരമായുള്ള വിബി- ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ബിൽ ലോക്സഭ പാസാക്കി.ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെയാണ് ബിൽ ലോക്സഭ പാസ്സാക്കിയത്. സഭയിൽ ബിൽ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു.

പദ്ധതിയില്‍നിന്ന് ഗാന്ധിജിയുടെ പേര് നീക്കിയതിനെതിരേയും ബില്ലുകളിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ ബാധ്യത വരുത്തുന്നതാണെന്നും ആരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.എന്നാൽ ഇത് പുതിയ പദ്ധതിയാണെന്നും തൊഴിലുറപ്പ് ബില്ലില്‍ നേരത്തേ ഗാന്ധിജിയുടെ പേര് ചേര്‍ത്തത് 2009-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചിട്ടായിരുന്നുവെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മറുപടി നൽകി .ലോക്‌സഭയില്‍ പാസായ ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണ്ടർവാട്ടർ ടണൽ ആൻഡ് മറൈൻ എക്സ്പോ ലോക്സഭാ ഇലക്ഷനോട് അനുബന്ധിച്ച് ഇന്ന് 3 ന് തുടങ്ങും

തിരുവല്ല: മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന അണ്ടർവാട്ടർ ടണൽ ആൻഡ് മറൈൻ എക്സ്പോ ലോക് സഭാ ഇലക്ഷനോട് അനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 ന് തുടങ്ങുകയുള്ളുവെന്ന് സംഘാടകർ അറിയിച്ചു. തെക്കൻ കേരളത്തിൽ ആദ്യമായി മത്സ്യകന്യകകളുടെ അഭ്യാസപ്രകടനവും,...

സ്‌കൂളുകളിൽ ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട : വെള്ളപ്പൊക്കത്തെ തുടർന്നുള്ള തുടർച്ചയായ അവധികൾക്ക് ശേഷം സ്‌കൂളുകളിൽ ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം.രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷകൾ. 15 മിനിട്ട് കൂൾ ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി ക്ലാസുകളിലെയും എട്ടാം ക്ലാസിലെയും...
- Advertisment -

Most Popular

- Advertisement -