Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീശാന്തിന്റെ വിലക്ക്...

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്നു വർഷത്തെ വിലക്ക് പിൻവലിച്ചു .അസോസിയേഷനെതിരെ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞ വർഷം മേയിൽ  ശ്രീശാന്തിനെ കെസിഎ വിലക്കിയത്.

നടപടി ചോദ്യം ചെയ്ത് ശ്രീശാന്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളി .തുടർന്ന് പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു. ഇന്ന് ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു വിലക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലവിതരണം മുടങ്ങും

തിരുവനന്തപുരം : പേട്ട, പാൽക്കുളങ്ങര, ആനയറ, ചാക്ക, ഓൾ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം എന്നീ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.18 ന് രാവിലെ 10 മണി മുതൽ 19 ന്  രാവിലെ  6...

വയനാട് പുനരധിവാസം ഒന്നാംഘട്ടം ഫെബ്രുവരിയില്‍: മുഖ്യമന്ത്രി

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കല്‍പ്പറ്റ...
- Advertisment -

Most Popular

- Advertisement -