Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiവനിതകള്‍ക്കായി പ്രിയദര്‍ശിനി...

വനിതകള്‍ക്കായി പ്രിയദര്‍ശിനി പലിശരഹിത വായ്പ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് വനിതകള്‍ക്കായി  പ്രിയദര്‍ശിനി വായ്പ എന്ന പേരില്‍  പലിശരഹിത വായ്പ പദ്ധതിയുമായി സര്‍ക്കാര്‍. മന്ത്രി കെഎ തുളസി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച കൊച്ചിയില്‍  മുഖ്യമന്ത്രി വിഡി സതീശന്‍  പദ്ധതിയുടെ പ്രഖ്യാപനം നടത്തും. പട്ടികജാതി, പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി. ആകെ 31 പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പിന്നാക്ക വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും മൈക്രോ ലെവല്‍ സംരംഭങ്ങള്‍ ആരംഭിക്കാനുമാണ് വായ്പ ലഭ്യമാക്കുകയെന്ന് മന്ത്രി കെഎ തുളസി വ്യക്തമാക്കി. പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജൂലൈ 23ന് എറണാകുളം പള്ളുരുത്തി എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘സമഗ്ര 2026′ പരിപാടിയില്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. സമഗ്ര 2026’ പരിപാടിയിലൂടെ ഏറ്റവും അടിയന്തരമായി 16,000-ത്തോളം ഗുണഭോക്താക്കള്‍ക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരവണ നശിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിൽ

പത്തനംതിട്ട: ശബരിമലയിൽ ഉപയോഗശൂന്യമായ അരവണ നശിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലേക്ക്. ദേവസ്വം ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച 3 കമ്പനികളാണ് അരവണ നശിപ്പിക്കുന്നതിനുള്ള ടെൻഡറിൻ്റെ അവസാന പട്ടികയിൽ എത്തിയത്. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കോട്ടയം...

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ,കണ്ടപ്പൻചാൽ സ്വദേശിനി കമലം (65) എന്നീ രണ്ടു സ്ത്രീകളാണ് അപകടത്തിൽ...
- Advertisment -

Most Popular

- Advertisement -