Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsആറന്മുള മണ്ഡലത്തിൽ...

ആറന്മുള മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമായി : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന  ആവശ്യം യാഥാർഥ്യമായതായി ആരോഗ്യ  വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഴുവേലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനവും നിർമാണം പൂര്‍ത്തിയായ പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ അങ്കണത്തില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.

മണ്ഡലത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പുതിയ കെട്ടിടം ഉയർന്നു . ചന്ദനതോപ്പ്, കോയിപ്രം, കോഴഞ്ചേരി, ആറന്മുള, നാരങ്ങാനം, വെട്ടിപ്പുറം, കടമ്മനിട്ട, നെല്ലിക്കാല, തുമ്പമൺ തുടങ്ങിയ എല്ലാ സർക്കാർ സ്കൂളുകൾക്കും പുതിയ കെട്ടിടമായി. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ 30 കോടി രൂപയിൽ പൂർത്തിയായ പുതിയ ബ്ലോക്ക് നാടിനു സമർപ്പിച്ചു.

പ്രഖ്യാപനത്തിൽ ഒതുങ്ങാതെ എല്ലാം യഥാർഥ്യമാക്കിയതായും മന്ത്രി പറഞ്ഞു. റോഡ്, പാലം മറ്റു അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ 28 ലക്ഷം രൂപ ചെലവിലാണ് മെഴുവേലി മോഡൽ എൽ പി സ്കൂളിൽ പ്രീ പ്രൈമറി കെട്ടിടം നിർമിച്ചത്. 75 ലക്ഷം രൂപ ചെലവിലാണ് പുതിയ സ്കൂൾ കെട്ടിടം നിര്‍മിക്കുന്നത്. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെജോ മോൻ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാവേലിക്കരയിൽ മുൻ കൗൺസിലർ മരിച്ച നിലയിൽ ; മകൻ കസ്റ്റഡിയിൽ

മാവേലിക്കര : മാവേലിക്കര നഗരസഭയിലെ മുൻ കൗൺസിലർ ഉമ്പർനാട് ഇട്ടിയപ്പൻവിള വൃന്ദാവൻ കനകമ്മ സോമരാജനെ (68) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി .സംഭവത്തിൽ മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .സ്വത്തിന്റെ പേരിൽ നടന്ന...

Kerala Lottery Result : 04/05/2024 Karunya KR 652

1st Prize Rs.80,00,000/- KB 904183 (GURUVAYOOR) Consolation Prize Rs.8,000/- KA 904183 KC 904183 KD 904183 KE 904183 KF 904183 KG 904183 KH 904183 KJ 904183 KK 904183...
- Advertisment -

Most Popular

- Advertisement -