Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorഅഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ...

അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ അറസ്റ്റു ചെയ്തു

ചെങ്ങന്നൂർ: അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ  പൊലിസ് അറസ്റ്റു ചെയ്തു. 40 ശതമാനം ലാഭം ഉണ്ടാകുന്ന ട്രേഡിങ്  ബിസിനസ്സ് ഓൺ ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട്  കളയ്ക്കാട്ട് നന്ദനം വീട്ടിൽ  നവീൻ കുമാർ  നിന്നും 5,50,000. (അഞ്ചര ലക്ഷം) രൂപയോളം തട്ടിയെടുത്ത കേസ്സിലാണ് പ്രതികൾ അറസ്റ്റിലായത്.

പാലക്കാട് പട്ടാമ്പി പരുതൂർ പഞ്ചായത്ത് പൊറ്റമ്മൽ വീട്ടിൽ പി. രാഹുൽ ( 26 ), എറണാകുളം  കണിയന്നൂർ  തൃക്കാക്കര നോർത്ത്  വടകോട്  കങ്ങരപ്പടിയിൽ കെ.എം. ഷിമോദ് (40), തൃശ്ശൂർ  മുകുന്ദപുരം കാറളം  താണിശ്ശേരിയിൽ കിഴുത്താണി ദേശത്ത് കൈപ്പള്ളി വീട്ടിൽ ഹരിപ്രസാദ് ( 33 ), തൃശ്ശൂർ  ചാലക്കുടി  പോട്ടാ  അലവിസെന്റർ ദേശത്ത് കൈതാരത്ത് വീട്ടിൽ ആൻജോ ജോയി ( 28 ) എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ വെണ്മണി പൊലീസ് പിടികൂടിയത്.

വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയും മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തും  ആണ് പ്രതികൾ തട്ടിപ്പുകൾ നടത്തിയത്. അന്വേഷണത്തിനിടെ പ്രതികൾ കലൂർ ആക്സിസ് ബാങ്കിന്റെ ശാഖയിൽ നിന്നും പണം പിൻവലിച്ചതായി അറിവ് ലഭിച്ചു. തുടർന്ന്  നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ്  പ്രതികൾ പിടിയിലാകുന്നത്.

ഈ കേസ്സിൽ ഒന്നാം പ്രതിയുടെ അക്കൗണ്ട് വാടകയ്ക്കെടുത്ത് പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത തുക മറ്റ് പ്രതികൾ ഒന്നാം പ്രതിയുടെ വാടക അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാണ്  തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തി. ബാംഗ്ളൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങൾ ഇത്തരത്തിൽ കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് അതിലേക്ക് പണം നിക്ഷേപിപ്പിച്ചതിനുശേഷം തുക പിൻവലിക്കുന്ന രീതിയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

ചെങ്ങന്നൂർ ഡി.വൈ.എസ് .പി .കെ.എൻ. രാജേഷ് , ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ. എസ് .പി കെ.എൽ.സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള പൊലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു

തിരുവനന്തപുരം : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. റിപ്പോ‍ർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ ഉത്തരവ് നൽകാനാവില്ലെന്ന്...

തദ്ദേശ വാർഡ് വിഭജനം : 16896 പരാതികൾ ലഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് സംബന്ധിച്ച് ആകെ 16896 പരാതികൾ ലഭിച്ചു. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് - 2834 എണ്ണം....
- Advertisment -

Most Popular

- Advertisement -