Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരുന്ന കാറിന്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു:  ആർക്കും പരിക്കില്ല

പത്തനംതിട്ട: റാന്നി ബ്ലോക്ക് പടി കോഴഞ്ചേരി റോഡിൽ തെക്കേപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.  ആർക്കും പരിക്കില്ല. റാന്നി തോട്ടമൺ നീർമാതളം വീട്ടിൽ ബിന്ദുവിൻ്റെ ഉടമസ്ഥയിലുള്ള കാറിനാണ് തീ പിടിച്ചത്. ബിന്ദുവിൻ്റെ മകൾ അനഘ തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ റാന്നി ഭാഗത്തു നിന്നും കോഴഞ്ചേരി റോഡിൽ യാത്ര ചെയ്യവേ തെക്കേപ്പുറം കഞ്ഞിക്കുഴി പടിയിൽ എത്തിയപ്പോൾ കാറിൽ നിന്നും പുകയുരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ അനഘ കാർ നിർത്തി പുറത്തേക്ക് ഇറങ്ങിയതോടെ കാർ വലിയ തീയോടുകൂടി പൂർണ്ണമായി കത്തുന്ന കാഴ്ചയാണ് കണ്ടത്.

ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. റാന്നി  ഫയർ യൂണിറ്റ് സ്ഥലത്തില്ലാത്തതിനാൽ പത്തനംതിട്ട  ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.   തീപടർന്ന കാറിന് വലിയ നഷ്ടമുണ്ടയതായി  ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ : അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട :വടക്കൻ കേരളത്തിൽ അതിശക്തമായ മഴ. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്....

മെഡിക്കൽ റെക്കോർഡ്സ് ഏകദിന ശില്പശാല ബിലീവേഴ്സിൽ

തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടന്നു. ബിലീവേഴ്സ് ആശുപത്രി അസോ ഡയറക്ടർ ഡോ ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ റെക്കോർഡ്...
- Advertisment -

Most Popular

- Advertisement -