Monday, October 12, 2026
No menu items!

subscribe-youtube-channel

HomeBengaluruകോണ്‍ഫിഡന്റ് ഗ്രൂപ്പ്...

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി

ബംഗളുരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ്(56) ജീവനൊടുക്കി. ബംഗളുരുവിലെ അശോക നഗറിലെ ഓഫീസില്‍ വച്ചാണ് സംഭവം. ഐ ടി റെയ്ഡിനിടെയാണ് ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്തത്. ലൈസന്‍സുളള സ്വന്തം തോക്കില്‍ നിന്ന് അദ്ദേഹം സ്വയം നിറയൊഴിക്കുകയായിരുന്നു.നെഞ്ചിലാണ് വെടിയേറ്റത്.

മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.കൊച്ചി സ്വദേശിയാണ് ഡോ സി ജെ റോയി. ഉച്ചയ്‌ക്ക് ശേഷം ഡോ സി ജെ റോയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഓഫീസ് പരിസരം പൊലൂസ് സീല്‍ ചെയ്തിരിക്കുകയാണ്.

കൊച്ചിയില്‍ നിന്നുളള ഇ ഡി സംഘമാണ് ബംഗളുരുവിലെ ഓഫീസില്‍ റെയ്ഡിനെത്തയത്. കേരളത്തിലും വിദേശത്തും റയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്‍ ബ്രാന്‍ഡാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. സിനിമാ നിര്‍മ്മാണ രംഗത്തും കായിക മേഖലയിലും കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രമുഖ സ്ഥാനമാണ് വഹിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് : ഭീഷണിപ്പെടുത്തി ഗുളിക നൽകി ഗർഭഛിദ്രം നടത്തിയെന്ന് മൊഴി

തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്.രാഹുൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നാണ് മൊഴി .ഗർഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തി.സുഹൃത്ത് വഴി...

കുറ്റൂരിൽ ഇടിമിന്നലേറ്റ് വീടിന് കേട് സംഭവിച്ചു

തിരുവല്ല: കുറ്റൂരിൽ ഇടിമിന്നലേറ്റ് വീടിന് കേട് സംഭവിച്ചു. കുറ്റൂർ  തലയാർ പള്ളൻ്റെ പറമ്പിൽ വീട്ടിൽ ജയകുമാറിൻ്റെ വിടിന് ആണ് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നാശനഷ്ടം ഉണ്ടായത്. വൈദ്യുതി മീറ്റർ ഭാഗികമായി കത്തി,...
- Advertisment -

Most Popular

- Advertisement -