Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഉണക്കലരി...

ശബരിമലയിൽ ഉണക്കലരി എത്തിച്ചു ; ഇക്കുറി അരവണ പ്രതിസന്ധിയുണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

​പത്തനംതിട്ട : ശബരിമലയിൽ തീർത്ഥാടകർക്ക് ആവശ്യത്തിന് അരവണ പ്രസാദം ഉറപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തജനങ്ങളിൽ ആശങ്ക പരത്തിയിരുന്ന അരവണ പ്രതിസന്ധി ഇത്തവണ ഉണ്ടാകില്ലെന്നാണ് ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വിശദീകരണം.

​ശബരിമലയിലേക്ക് ആവശ്യമായ ഉണക്കലരി ഇതിനോടകം തന്നെ സുരക്ഷിതമായി എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഭക്തർക്ക് തടസ്സമില്ലാതെ അരവണ വിതരണം നടത്തുന്നതിനായി മുൻകരുതൽ നടപടികൾ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ്  പ്രസിഡൻ്റ് വ്യക്തമാക്കി.
​
​കഴിഞ്ഞ വർഷങ്ങളിലുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തീർത്ഥാടന സീസൺ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു

കാസർഗോഡ് :മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു.തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ആളെയും കൊണ്ട് മം​ഗലാപുരത്തേക്ക്...

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നാളെ അവധി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ...
- Advertisment -

Most Popular

- Advertisement -