Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുണ്ടിനീര്: കായംകുളം...

മുണ്ടിനീര്: കായംകുളം ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്സുകൾ  21 ദിവസം ഓൺലൈനിൽ

കായംകുളം: സൂക്കൂളിൽ മുണ്ടിനീര് പടർന്നതിനെ തുടർന്ന് കായംകുളം ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളിലെ അപ്പർ പ്രൈമറി വരെയുള്ള ക്ലാസ്സുകൾ  21 ദിവസം ഓൺ ലൈനിലൂടെയാക്കി.

രണ്ടാം ക്ലാസ്സിലെ അഞ്ച് കുട്ടികൾക്കും, ഒരു ടീച്ചറിനും, ഒന്നു മുതൽ അഞ്ചു വരെ പഠന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റൊരു ടീച്ചർക്കും, വിവിധ ക്ലാസ്സുകളിലായി അഞ്ച് കുട്ടികൾക്കും മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ ഓൺ ലൈൻ ക്ലാസ്സുകൾ നടത്തുന്നതിന് ജില്ലാ കളക്ടർ ഉത്തരവായത്.

ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള  മുൻകരുതൽ നടപടികൾ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം : ഉടമയെ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു : മരണം ഏഴായി

ന്യൂഡൽഹി : ഡൽഹിയിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം ഏഴായി.അപകടത്തിന് കാരണമായ തകർന്ന കെട്ടിടത്തിന്റെ ഉടമ ഹരിറാം ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയിരുന്ന ഇയാളെ രാജസ്ഥാനിലെ ബിവാഡിയിൽ...

തൃശൂരിൽ‌ ലീഡ് വർധിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂരിൽ‌ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. രണ്ടാം സ്‌ഥാനത്ത്‌ എൽ ഡി എഫിന്റെ വി...
- Advertisment -

Most Popular

- Advertisement -