Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവാർഷിക അക്കാദമിക്...

വാർഷിക അക്കാദമിക് സമ്മേളനവും ജനറൽ ബോഡി യോഗവും

തിരുവല്ല : സംസ്ഥാനത്തെ  ഫിസിയോതെറാപ്പി വിദ്യാഭ്യാസ രംഗത്തെ അധ്യാപകരെ ഒരേ വേദിയിൽ ഒന്നിപ്പിച്ച ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി ടീച്ചേഴ്സ് (CSPT) സൗത്ത് സോണിന്റെ വാർഷിക അക്കാദമിക് സമ്മേളനവും ജനറൽ ബോഡി യോഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. കേരള സ്റ്റേറ്റ് അലൈഡ് ഹെൽത്ത് കെയർ കൗൺസിൽ അംഗവും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് പ്രസിഡന്റുമായ ഡോ. ശ്രീജിത് എം. നമ്പൂതിരി (PT) ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സർവകലാശാല ഡീൻ പ്രൊഫ. ഡോ. കവിത രവി വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ   ഫിസിയോതെറാപ്പി കോളേജ് വിഭാഗം മേധാവി പ്രൊഫ. ഡോ. ഷൈനി എം. (PT), സൗത്ത് സോൺ പ്രസിഡന്റ് പ്രൊഫ. ഡോ. കെ. എസ്. ശരത് (PT), സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. രഞ്ജിത് ചന്ദ്രശേഖരൻ നായർ (PT),  സംസ്ഥാന സെക്രട്ടറി പ്രൊഫ്. ഡോ. പ്രിൻസി മാത്യു (PT) എന്നിവർ പ്രസംഗിച്ചു.

സൗത്ത് സോൺ ജനറൽ സെക്രട്ടറി ഡോ. ജിറ്റോ ജോസഫ് (PT),  റിപ്പോർട്ട് അവതരിപ്പിക്കുകയും  ട്രഷറർ പ്രൊഫ. ഡോ. നിതിൻ പി. (PT) വാർഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ഡോ. അരുണ്‍ തച്ചിൽ (PT ) യുടെ BPT വിദ്യാർത്ഥികൾക്കായുള്ള പുസ്തകത്തിന്റെ പ്രകാശനവും CSPT സൗത്ത് സോൺ ഇ-ഡയറി 2026-ന്റെ ലോഞ്ചിംഗും നടന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചമ്മനാട് – എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : ചമ്മനാട് എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡ് നിർമാണ ഉദ്ഘാടനം ദലീമ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷനായി. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ 50...

യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു : പോലീസ്

ഹൈദരാബാദ് : പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നെന്ന് പോലീസ് .തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.യുവതി...
- Advertisment -

Most Popular

- Advertisement -