Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഭാര്യയെ വെട്ടിക്കൊന്ന...

ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പത്തനംതിട്ട : വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും  50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ചൂണ്ടലിൽ വീട്ടിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന സി പി ഡാനിയേലിനെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 3 ജഡ്ജി ഡോ. പി കെ ജയകൃഷ്ണൻ ശിക്ഷിച്ച്  വിധി പുറപ്പെടുവിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.  ബി ബിന്നി ഹാജരായി.

ഭാര്യ സെലിൻ എന്ന് വിളിക്കുന്ന റേച്ചൽ ഡാനിയേലി(54) നെയാണ് 2017 ഫെബ്രുവരി 18 ഉച്ചക്ക് ശേഷം വീടിനു പറമ്പിലിട്ട്  ഡാനിയേൽ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവിനെതിരെ പത്തനംതിട്ട ജെ എഫ് എം കോടതിയിൽ കേസുകൾ നൽകിയതും, സെലിന്റെ കൈവശാവകാശത്തിലുള്ള വസ്തുവിലെ ആഞ്ഞിലിത്തടിയും മറ്റു തടികളും വിറ്റുകിട്ടിയ  തുകയിലെ വിഹിതം നൽകാത്തതും മറ്റും കാരണമായാണ് ഡാനിയേൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഇയാൾക്ക് ഭാര്യയിൽ സംശയവുമുണ്ടായിരുന്നു. നിരന്തരമുള്ള ഭർത്താവിന്റെ മർദ്ദനം കാരണം കോടതിയിൽ നിന്നും 2011 ഡിസംബർ  കാലയളവിൽ രണ്ടുതവണ സെലിൻ സംരക്ഷണഉത്തരവ് സമ്പാദിച്ചിരുന്നു. വില്ലേജിൽ കയറരുതെന്ന് ഇയാൾക്കെതിരെ നിയന്ത്രണ ഉത്തരവും നിലനിന്നിരുന്നു. പിന്നീട് പലരും ഇടപെട്ടതുകാരണം ഇരുവരും ഒരുമിച്ചുതാമസിച്ചു വരവേ ഒരാഴ്ച്ചക്കു ശേഷമാണ് കൊലപാതകം നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം

ന്യൂഡൽഹി: ഇന്ത്യ- പാക്ക് വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തി. പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലാൽചൗക്കിൽ വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടി. രാജസ്ഥാനിലെ...

ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു

ശബരിമല : സംസ്ഥാന ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി...
- Advertisment -

Most Popular

- Advertisement -