Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകാബൂളിലെ ആശുപത്രിയിൽ...

കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കാബൂൾ : കാബൂളിലെ ആശുപത്രിയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരുക്കേറ്റതായും താലിബാൻ അറിയിച്ചു .ലഹരിവിമുക്ത കേന്ദ്രമായ ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതായും താലിബാൻ വക്താവ് വ്യക്തമാക്കി.ആക്രമണം നടക്കുമ്പോൾ ഏകദേശം 3,000 ഓളം അന്തേവാസികൾ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.

എന്നാൽ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു..കാബൂളിലെ ഒരു ആശുപത്രിയെയും ലക്ഷ്യം വച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വാദിച്ചു. തീവ്രവാദികളുടെ സൈനിക താവളങ്ങളും സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്ന് പാകിസ്താൻ പ്രസ്താവനയിൽ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർത്തിയിട്ട ബൈക്കിൽ ടിപ്പറിടിച്ച് രണ്ട് മരണം

തിരുവനന്തപുരം : തിരുവനന്തപുരം പ്രാവച്ചമ്പലത്ത് നിർത്തിയിട്ട ബൈക്കിൽ ടിപ്പറിടിച്ച് രണ്ട് പേർ മരിച്ചു .ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. അമിത വേ​ഗത്തിലെത്തിയ ടിപ്പർ പള്ളിച്ചൽ ഭാ​ഗത്തേക്ക്...

കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം:ഫ്ലാറ്റിൽനിന്ന് എറിഞ്ഞതെന്ന് സംശയം

കൊച്ചി : എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.സമീപത്തുള്ള ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞെന്നാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് അറിയിച്ചു....
- Advertisment -

Most Popular

- Advertisement -