Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റുകാൽ പൊങ്കാല...

ആറ്റുകാൽ പൊങ്കാല മഹോത്സവം: കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ആരംഭിച്ചു

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യൽ  സർവീസുകൾ ആരംഭിച്ചു. തീർത്ഥാടകരുടെ തിരക്കിനനുസരിച്ച് കിഴക്കേകോട്ടയിൽ നിന്നും ആറ്റുകാൽ ക്ഷേത്ര മൈതാനിയിലേക്കും തിരിച്ചും ഇടതടവില്ലാതെ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

സർവീസുകളുടെ സുഗമമായ നടത്തിപ്പിനും അന്വേഷണങ്ങൾക്കുമായി കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ക്ഷേത്ര മൈതാനിയിൽ പ്രവർത്തനമാരംഭിച്ചു.കെ എസ് ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് ജി പി പ്രദീപ്കുമാർ നിലവിളക്ക് തെളിയിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനമാരംഭിച്ചത്.

തിരുവനന്തപുരം സിറ്റി യുണിറ്റ് ഓഫീസർ   സി.പി.പ്രസാദ്, തിരു  സെൻട്രൽ യുണിറ്റ് ഓഫീസർ  കെ.കെ.സുരേഷ് കുമാർ തുടങ്ങി ഉദ്യോഗസ്ഥരും ജീവനക്കാരും  ചടങ്ങിൽ പങ്കെടുത്തു.

ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തർക്കായി മാർച്ച് 11, 12, 13 തീയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും സർവീസ് നടത്തുന്നതിനായി എഴുന്നൂറോളം ബസുകൾ  ക്രമീകരിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടെലികോം സേവനദാതാവായ ജിയോ നെറ്റ്‌വര്‍ക്ക്  പ്രവര്‍ത്തനരഹിതമായി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ...

പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി

പത്തനംതിട്ട : 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയായത്. സ്കൂളിലെ കൗൺസിലിംഗിലാണ് പെണ്‍കുട്ടി പീഡനക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ ഉള്ളവരാണ് പ്രതികൾ....
- Advertisment -

Most Popular

- Advertisement -