Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsസിപിഐ മുൻ...

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്: സംസ്ഥാന നേതൃത്വവുമായി ചർച്ചയെന്ന് സൂചന

പത്തനംതിട്ട : സിപിഐയുടെ മുതിർന്ന നേതാവും മുൻ ലോക്സഭാ അംഗവുമായ ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക് ചേക്കേറുന്നതായി സൂചന. ബിജെപി സംസ്ഥാന നേതൃത്വവുമായി അദ്ദേഹം പലതവണ ചർച്ചകൾ നടത്തിയെന്നാണ് വിവരം. പാർട്ടി മാറ്റത്തിന്റെ സൂചന നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ അനുയായികൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് ചെങ്ങറ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നായിരുന്നു പരാതി. ഒരു വർഷത്തേക്കായിരുന്നു സസ്പെൻഷൻ എങ്കിലും പാർട്ടി നേതൃത്വം ഇതുവരെ നടപടി പിൻവലിക്കാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്നാണ് അദ്ദേഹം സിപിഐ നേതൃത്വവുമായി കടുത്ത അകൽച്ചയിലായത്.

രണ്ട് തവണ ലോക്സഭാംഗമായിരുന്ന ചെങ്ങറ സുരേന്ദ്രൻ, 1998ലും 2004ലും അടൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് പാർലമെന്റിലെത്തിയത്. 2014ൽ മാവേലിക്കര മണ്ഡലത്തിലും മത്സരിച്ചിരുന്നു. നേരത്തെ സിപിഐ എംഎൽഎമാരായിരുന്ന കെ. അജിത്ത്, സി.സി. മുകുന്ദൻ എന്നിവർ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് മറ്റൊരു മുതിർന്ന നേതാവുകൂടി ഇടതുപക്ഷത്ത് നിന്ന് ബിജെപിയിലേക്ക് ചുവടുമാറാൻ ഒരുങ്ങുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോത്തുപാറയിൽ അതിഥി തൊഴിലാളികളിൽ മന്ത് രോഗം സ്ഥിരീകരിച്ചു

കോന്നി : കലഞ്ഞൂർ പോത്തുപാറയിൽ അതിഥി തൊഴിലാളികളിൽ മന്ത് രോഗം സ്ഥിരീകരിച്ചു. പോത്തുപാറയിലെ 2 ക്രഷർ യൂണിറ്റുകളിൽ പണിയെടുക്കുന്ന 5 തൊഴിലാളികളിലാണ് മന്ത് രോഗം കണ്ടെത്തിയത്. രോഗ വ്യാപനം തടയുന്നതിന് തൊഴിലാളികൾക്ക് പ്രതിരോധ...

ശബരിമല അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകൾ വിതരണം തുടങ്ങി

ശബരിമല: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു . ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. തുടർന്ന്...
- Advertisment -

Most Popular

- Advertisement -