Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഉരുൾപൊട്ടൽ ദേശീയ...

ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കും : സുരേഷ് ഗോപി

വയനാട് : കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വയനാട്ടിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി . ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും കേന്ദ്രം എല്ലാ കാര്യങ്ങളും വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറ‍ഞ്ഞു.

അതേസമയം , ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. സർക്കാർ രേഖകൾ പ്രകാരം 218 ആണ് ഔദ്യോഗിക മരണസംഖ്യ. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. ഇനി 206 പേരെയാണു കണ്ടെത്താനുള്ളത്. 93 ദുരിതാശ്വാസ ക്യാംപുകളിലായി 10,042 പേർ കഴിയുന്നുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ഭക്തിഗാനമേള നടത്തി പൊലീസ് സേനാംഗങ്ങള്‍

ശബരിമല : സന്നിധാനത്ത് പൊലീസ് സേനാംഗങ്ങള്‍ ഭക്തിഗാനമേള നടത്തി. ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗം പൊലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്. യേശുദാസ് പാടി അവിസ്മരണീയമാക്കിയ 'കാനനവാസ കലിയുഗവരദാ',...

തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

തിരുവല്ല: കാലവര്‍ഷം ശക്തമായതിനെ തുടരുന്ന് തിരുവല്ല താലൂക്കിൽ ഒരു  ദുരിതാശ്വാസ ക്യാമ്പ് തുറന്നു.  കവിയൂർ വില്ലേജിൽ പടിഞ്ഞാറ്റുശ്ശേരി എൽ.പി.എസ്സിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നാല് കുടുംബങ്ങളിലെ 11പേരെ ക്യാമ്പിലേക്ക് മാറ്റി.
- Advertisment -

Most Popular

- Advertisement -