Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട- മലനട:...

പത്തനംതിട്ട- മലനട: കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന്  കൊല്ലം ജില്ലയിലെ മലനടയിലേക്ക് കെ എസ് ആർ ടി സി  ഓർഡിനറി സർവീസിന് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് ദിവസവും പകൽ 3.10-നാണ് മലനടയിലേക്ക് സർവീസ്. അടൂർ, മലനട വഴി കരുനാഗപ്പള്ളിയിൽ 5.25-ന് എത്തും. കരുനാഗപ്പള്ളിയിൽനിന്ന് വൈകീട്ട് 5.40-ന് തിരിച്ച് മലനട, അടൂർ വഴി രാത്രി 7.55-ന് പത്തനംതിട്ടയിലെത്തും. രാത്രി ഒമ്പതിനാണ് മലനടയിലേക്ക് പോകുന്നത്. 10.45-ന് മലനടയിലെത്തും.

അടുത്ത ദിവസം  രാവിലെ 5.50-ന് മലനടയിൽ നിന്ന് തുടങ്ങുന്ന സർവീസ് കരുനാഗപ്പള്ളിയിൽ 6.40-ന് എത്തും. 7.20-ന് അവിടെനിന്ന് ചക്കുവള്ളി, മലനട, അടൂർ വഴി പത്തനംതിട്ടയിലേക്ക്. 9.40-ന് പത്തനംതിട്ടയിൽ. തുടർന്ന് 11.40-നും 1.25-നും മലയാലപ്പുഴ വഴി തലച്ചിറയിലേക്ക് സർവീസ് നടത്തും. തലച്ചിറയിൽനിന്ന് 12.30-നും 2.10-നും പത്തനംതിട്ടയിലേക്ക് സർവീസ് വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത : വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ...

ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃ‌ദ്‌രാജ്യങ്ങൾക്കായി ഹോർമുസ് തുറന്നിടുന്നു ; ഇറാൻ

മുംബൈ : ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കായി ഹോർമുസ് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ...
- Advertisment -

Most Popular

- Advertisement -