Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപഴയ പെരുമയോടെ...

പഴയ പെരുമയോടെ തൃശൂർ പൂരം നടത്തും : സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ തവണ പൂരം നടത്തിപ്പിൽ വന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോ​ഗം ചേർന്നു.

ഹൈക്കോടതി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കം. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനോട് കാര്യം ആവശ്യപ്പെട്ടപ്പോൾ ഒരു സംഘത്തെ തന്നെ അയച്ചിട്ടുണ്ട്.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേരുന്ന പ്രത്യേക യോഗത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ ചലച്ചിത്ര അവാർഡ് : ആട്ടം മികച്ച ചിത്രം: മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ,മാനസി പരേഖ്

ന്യൂഡൽഹി : എഴുപതാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യപിച്ചു.2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.മികച്ച ചിത്രം ആട്ടം. മികച്ച നടനായി ഋഷഭ് ഷെട്ടി (കാന്താര)യും മികച്ച നടിമാരായി നിത്യ മേനോൻ (തിരുചിത്രമ്പലം),മാനസി പരേഖ് (കച്ച്...

സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 ത്തോളം കലാപ്രതിഭകൾ പങ്കെടുക്കും. കൗമാര കലാമേളയുടെ ഉദ്ഘാടനം 14ന് രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനിയിലെ...
- Advertisment -

Most Popular

- Advertisement -