Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsദുരിതാശ്വാസ പ്രവർത്തനങ്ങളുമായി...

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ  ജീവനക്കാരും  8, 9 തീയതികളിൽ ജോലിക്ക് ഹാജരാകണം : ജില്ലാ കളക്ടർ

ആലപ്പുഴ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും ജില്ലാ ഭരണകൂടത്തിൻ്റെ നിരന്തരമായ മേൽനോട്ടവും ഏകോപനവും അനിവാര്യമാണ്.

കൂടാതെ, മഴയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ ത്വരിതഗതിയിലുള്ള ഇടപെടലുകളും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനവും ഉറപ്പാക്കേണ്ടതുണ്ട്. ആയതിനാൽ, ഈ സാഹചര്യങ്ങൾ പരിഗണിച്ച് 08.08.2026 (രണ്ടാം ശനിയാഴ്ച), 09.08.2026 (ഞായറാഴ്ച) എന്നീ ദിവസങ്ങളിൽ ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ-ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളിലെയും ജീവനക്കാർ നിർബന്ധമായും ജോലിക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവായി.

യോഗ്യമായ അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെയോ മതിയായ കാരണങ്ങളില്ലാതെയോ ഈ പറഞ്ഞ ദിവസങ്ങളിൽ ജോലിയിൽ ഹാജരാകാതിരിക്കുന്നതു ഗൗരവമായി പരിഗണിക്കുന്നതും, ബന്ധപ്പെട്ട സർവീസ് ചട്ടങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കുന്നതുമാണ് എന്ന് ഉത്തരവിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനുജോബിന് സ്വീകരണവും പ്രതിഭാ സംഗമവും

ചങ്ങനാശ്ശേരി :കേരള കോൺഗ്രസ്‌ ടൗൺ ഈസ്റ്റ്‌, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിനു ജോബ് എം എൽ എ ക്കു സ്വീകരണവും പ്രതിഭ സംഗമവും നടത്തി. കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മാത്യു തെക്കനാടിന്റെ...

അതിർത്തിയിൽ പാക്ക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

ന്യൂഡൽഹി : ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാനിയെ ബിഎസ്എഫ് വെടിവച്ചു കൊന്നു .ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ്...
- Advertisment -

Most Popular

- Advertisement -