Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീനാരായണഗുരുകുല അധ്യക്ഷൻ...

ശ്രീനാരായണഗുരുകുല അധ്യക്ഷൻ മുനി നാരായണ പ്രസാദ് സമാധിയായി

തിരുവനന്തപുരം : ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും  സന്യാസിയും എഴുത്തുകാരനും ചിന്തകനുമായ മുനി നാരായണ പ്രസാദ് (88) സമാധിയായി. പുലര്‍ച്ചെ 3.55ന് തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകീട്ട് അഞ്ച് മണിക്ക് സമാധി ചടങ്ങുകൾ ആരംഭിക്കും.

ഗുരു നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്നു.1999ൽ ഗുരു നിത്യചൈതന്യയതി സമാധിയായ ശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു.1987 മാര്‍ച്ചില്‍ മോസ്‌കോ ലോകമത വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130-ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2015ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ മുനി നാരായണ പ്രസാദിനെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്ധകാരനഴി ബീച്ച് ഫെസ്റ്റ് ‘തീരോത്സവം 2026: ലോഗോ പ്രകാശനം

ആലപ്പുഴ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്ധകാരനഴി ബീച്ച് ഫെസ്റ്റ് 'തീരോത്സവം 2026'-ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും  ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

ബിജെപി സ്ഥാപന ദിനം : പ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപന ദിനത്തില്‍ രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇന്ത്യ ഫസ്റ്റ്’ (ഭാരതം പ്രഥമം) എന്ന തത്വത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി എന്നും...
- Advertisment -

Most Popular

- Advertisement -