Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiവിദേശത്ത്  നിന്ന് ...

വിദേശത്ത്  നിന്ന്  എംഡിഎംഎയുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിനി അറസ്റ്റില്‍

കൊച്ചി: വിദേശത്ത്  നിന്ന് ഒരു കിലോ എംഡിഎംഎയുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതി അറസ്റ്റില്‍. ഇവരെ കൂട്ടിക്കാണ്ടു പോകാനെത്തിയ മൂന്നുപേരും കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി.

മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി എത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവയലില്‍ സൂര്യ (31), ഇവരെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ ചോന്നാരി അലി അക്ബര്‍ (32), പരുത്തിക്കോട് മതിലഞ്ചേരി മുഹമ്മദ് റാഫി (37), മൂന്നിയൂര്‍ ചട്ടിപ്പുറത്ത് സഫീര്‍ (30) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാവിലെ 9:15 നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്ക്കറ്റിൽ നിന്നും സൂര്യ കരിപ്പൂരിലിറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ലഗേജില്‍ മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 19-08-2024 Win Win W-783

1st Prize Rs.7,500,000/- (75 Lakhs) WY 373000 (THRISSUR) Consolation Prize Rs.8,000/- WN 373000 WO 373000 WP 373000 WR 373000 WS 373000 WT 373000 WU 373000 WV 373000...

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ചെന്നൈ: വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈയിൽ നിന്ന് ഇന്ന് മംഗളൂരുവിലേയ്‌ക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഇന്നു രാത്രി 11.55ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് നാളെ...
- Advertisment -

Most Popular

- Advertisement -