Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് പാങ്ങോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ്.മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിയെ മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ച ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.സൽമാബീവിയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്.

കൊലപാതകങ്ങള്‍ക്കു കാരണം കടബാധ്യതയാണെന്ന അഫാന്റെ മൊഴിയാണ് തൽക്കാലം പോലീസ് വിശ്വാസത്തിലെടുത്തിരിക്കുന്നത്.അഫാനു നിലവില്‍ മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തൽ. അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന അമ്മ ഷെമിയുടെ മൊഴിയും ഇന്നു രേഖപ്പെടുത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം മത്സരവള്ളംകളി ഇന്ന്

കോട്ടയം : ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.)ന്റെ ഭാഗമായ കോട്ടയം മത്സരം വളളം കളി(താഴത്തങ്ങാടി വള്ളം കളി) ഇന്ന്.ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം...

പോളിംഗ് ഉദ്യോഗസ്ഥർക്കായി മെഗാ ക്യാമ്പ് തിങ്കളാഴ്ച

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുന്നതിനുള്ള മെഗാ ക്യാമ്പ് തിങ്കളാഴ്ച (മാർച്ച് 23) സംഘടിപ്പിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖർ...
- Advertisment -

Most Popular

- Advertisement -