Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaമണ്ഡലകാല തീർത്ഥാടനം...

മണ്ഡലകാല തീർത്ഥാടനം : ശബരിമല നട ഇന്ന് തുറക്കും

ശബരിമല : മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നട തുറന്ന് ദീപം തെളിയിക്കും.തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കുന്നതിന് മേൽശാന്തി പി.എം. മുരളിക്ക് താക്കോൽ കൈമാറും. തുടർന്ന് പതിനെട്ടാം പടിയിൽ ആഴി തെളിക്കൽ നടക്കും. ശേഷം ഭക്തർക്ക് കടന്ന് വരുന്നതിന് പതിനെട്ടാം പടിയുടെ വാതിൽ തുറന്ന് നൽകും.

ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേൽശാന്തിമാർ ആദ്യം പടി കയറും.പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണചടങ്ങുകൾ നടക്കും. പൂജകൾ ഉണ്ടായിരിക്കില്ല. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

തീർഥാടനത്തിന് തുടക്കം കുറിച്ച് നാളെ മണ്ഡല കാല പൂജകൾ പുലർച്ചെ 3 ന് തുടങ്ങും. ഡിസംബർ 26 ന് മണ്ഡല പൂജ നടത്തി രാത്രി 11 ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് 5 ന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക് ഉത്സവം. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20 ന് ഹരിവരാസനം പാടി നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാരക്കോണത്ത്  കുടപ്പന  ദൃശ്യവിരുന്നൊരുക്കി

തിരുവനന്തപുരം : അപൂർവ്വ ദൃശ്യവിരുന്നൊരുക്കി വെളളറട കാരക്കോണത്ത് കുടപ്പന പൂത്തുലഞ്ഞു. കാരക്കോണം മെഡിക്കൽ കോളേജിന് സമീപം തുറ്റിയോട്ടുകോണത്തെ പുരയിടത്തിലാണ് കുടപ്പന പൂവിരിച്ചത് . അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധി പേരാണ്  കാണാനായി എത്തുന്നത്. 20...

ബാങ്ക് കവർച്ച കേസ്: പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും

പത്തനംതിട്ട: മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിൽ പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് പത്തനംതിട്ട സി.ജെ.എം കോടതി. കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച് വരെ പ്രതികൾക്ക് രണ്ട് വർഷവും...
- Advertisment -

Most Popular

- Advertisement -