Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരള കാത്തലിക്...

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം ചങ്ങനാശേരിയിൽ

കോട്ടയം : കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക അധ്യാപക പ്രസ്ഥാനമാണ് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 13 നും 14 നും ചങ്ങനാശേരിയിൽ നടക്കും. ഫെബ്രുവരി 13-ന് വൈകിട്ട്  4-ന്  മാർ ജോസഫ് പൗവ്വത്തേലിൻറെ കബറിടത്തിൽ നിന്ന് പ്രതിനിധി സമ്മേളന വേദിയായ കുന്നന്താനം ധ്യാനകേന്ദ്രത്തിലേക്ക് ഛായാ ചിത്ര പ്രയാണം ആരംഭിക്കുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും.

5.50 ന് സംസ്ഥാന പ്രസിഡണ്ട് ടോം മാത്യു പതാക ഉയർത്തും . തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ  തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. ഡോ. അജു കെ നാരായണൻ സെമിനാർ നയിക്കും.

ഫെബ്രുവരി 14-ന് രാവിലെ 9 – ന്  ചങ്ങനാശ്ശേരി അതിമെത്രാസന ഭവനത്തിൽ നിന്നും ആയിരക്കണക്കിന് അധ്യാപകർ പങ്കെടുക്കുന്ന അവകാശ സംരക്ഷണ റാലി,അവകാശ സംരക്ഷണ പ്രതിജ്ഞയോടെ ആരംഭിക്കും. മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ച് ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്ന് എസ് ബി കോളേജ് കാവുകാട്ട് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട്  ടോം മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ  മാർ തോമസ് തറയിൽ ആമുഖ പ്രഭാഷണം നടത്തും. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഫാ. പോൾ ആൻറണി മുല്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  പാതിരപ്പള്ളി  കാമിലോട്ട് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ആലപ്പുഴ ജില്ലാതല യോഗം ഉദ്ഘാടനം...

തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി

ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ ഒന്നാം മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ, മന്ത്രിമാരുടെ പുതുക്കിയ വകുപ്പുവിഭജന പട്ടിക രാജ്ഭവൻ ഔദ്യോഗികമായി പുറത്തിറക്കി. ഭരണതലപ്പത്തെ ഏറ്റവും നിർണ്ണായകമായ പൊതുഭരണം,...
- Advertisment -

Most Popular

- Advertisement -