Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഹോട്ടലിന്റെ മാലിന്യ...

ഹോട്ടലിന്റെ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ ഇറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട് : കോഴിക്കോട്ട് ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു. വൈകിട്ട് 4.30ന് ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് അപകടമുണ്ടായത്. റിനീഷ് , അശോകൻ എന്നിവരാണ് മരിച്ചത്. പത്ത് അടിയോളം താഴ്ചയുള്ള ടാങ്കിലാണ് ഇവർ ഇറങ്ങിയത്. 

ടാങ്കിലേക്ക് ആദ്യം ഇറങ്ങിയ ആൾക്ക് ബോധക്ഷയം ഉണ്ടായി. ഇയാളെ രക്ഷിക്കാൻ പിന്നാലെയിറങ്ങിയ രണ്ടാമത്തെയാൾക്കും ബോധം നഷ്ടപ്പെട്ടു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.  ഇരുവരെയും മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണര്‍കാട് പള്ളിയിൽ എട്ടുനോമ്പിന് തിങ്കളാഴ്ച്ച കൊടിയേറും

കോട്ടയം : മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനു തിങ്കളാഴ്ച്ച കൊടിയേറും. രാവിലെ  6ന് കരോട്ടെ പള്ളിയില്‍ കുര്‍ബാന തോമസ് മാര്‍ അലക്‌സന്ത്രയോസ് നിർവഹിക്കും. 8.30ന് താഴത്തെ പള്ളിയില്‍ ഡോ....

മണ്ഡലകാല തീർത്ഥാടനം : ശബരിമല നട ഇന്ന് തുറക്കും

ശബരിമല : മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നട തുറന്ന്...
- Advertisment -

Most Popular

- Advertisement -