Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമുട്ടില്‍ മരം...

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് കോടതി

വയനാട്: മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങളുടെ പൂര്‍ണമായ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി. മരക്കമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കുകൂടി സമര്‍പ്പിക്കാനാണ് പൊലീസ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം 112 മരങ്ങളുടെതായി 800 തടികളുടെ കണക്ക് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നിലവില്‍ മേപ്പാടി റെയിഞ്ച് ഓഫീസിലാണ് പിടിച്ചെടുത്ത മരങ്ങളുടെ കമ്പുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്നത്. തടികള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ക്കായാണ് പൂര്‍ണമായ കണക്ക് കോടതി ആവശ്യപ്പെട്ടത്. മരത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിലെ തിക്കും തിരക്കും : 500ൽ അധികം പേർക്ക് പരുക്ക്

ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും 500 ലധികം പേർക്ക് പരിക്കേറ്റു.ആചാരത്തിന്റെ ഭാഗമായി ബലഭദ്ര ഭഗവാന്റെ രഥം വലിക്കുന്നതിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ജനക്കൂട്ടത്തെ...

തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു : ആംബുലൻസിൽ ഉപേക്ഷിച്ചു

തൃശ്ശൂർ : തൃശ്ശൂർ കയ്പമം​ഗലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു .കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമ സാദിഖിനെ പൊലീസ്...
- Advertisment -

Most Popular

- Advertisement -