Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryസ്‌കൂള്‍ ബസ്...

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്

പത്തനംതിട്ട : സ്കൂൾ പ്രവേശന ഉത്സവത്തിന്റെ ഭാഗമായി റീജണൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍  കോഴഞ്ചേരി താലൂക്കിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കുമുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് ഇലന്തൂർ ഈസ്റ്റ് ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ ബുധൻ (29) രാവിലെ 9.30 മുതല്‍ ഉച്ചവരെ നടത്തും.

രജിസ്‌ട്രേഷന്‍ രാവിലെ ഏഴു മുതല്‍ ആരംഭിക്കും. ഡ്രൈവര്‍മാര്‍ ഡ്രൈവിംഗ് ലൈസന്‍സും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.

പത്തനംതിട്ട ആര്‍ടിഒ എച്ച്. അന്‍സാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി  സിവില്‍ ജഡ്ജും സെക്രട്ടറിയുമായ ബീനാഗോപാല്‍ ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്യും.  ജില്ലാ പോലീസ് മേധാവി വി. അജിത്ത്  മുഖ്യപ്രഭാഷണം നടത്തും. മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തും.

എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും സ്‌കൂള്‍ ബസ് സര്‍വീസില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാരെയും ക്ലാസ്സില്‍ പങ്കെടുപ്പിക്കണം. ക്ലാസില്‍ പങ്കെടുക്കാത്ത ഡ്രൈവര്‍മാരെ സ്‌കൂള്‍ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നതല്ല എന്ന് ആര്‍ടിഒ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൊസാഞ്ചലസ് കലാപം : കർഫ്യു പ്രഖ്യാപിച്ച് ഗവർണർ

ലൊസാഞ്ചലസ് : കുടിയേറ്റ നിയമത്തിനെതിരായി അമേരിക്കയിലെ ലൊസാഞ്ചലസിൽ നടക്കുന്ന കലാപത്തെ നേരിടാൻ കർഫ്യു പ്രഖ്യാപിച്ച് കാലിഫോര്‍ണിയ ഗവർണർ .ചൊവ്വാഴ്ച രാത്രി എട്ടു മുതലാണ് കർഫ്യു. പ്രക്ഷോഭം നേരിടാൻ നേരത്തെ വിന്യസിച്ച 4000 നാഷനൽ...

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു

ന്യൂഡൽഹി : ആഗോളതലത്തിലുള്ള പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ .പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ...
- Advertisment -

Most Popular

- Advertisement -