Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ പാചക...

സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് പടിക്കൽ  സത്യാഗൃഹ സമരം സംഘടിപ്പിച്ചു

തിരുവല്ല : സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) സംസ്ഥാന വ്യാപകമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് പടിക്കൽ നടത്തിയ സത്യാഗൃഹ സമരത്തിൻ്റെ ഭാഗമായി തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് പടിക്കൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗൃഹ സമരം സംഘടിപ്പിച്ചു.

എ ഐ ടി യു സി ജില്ലാസെക്രട്ടറിയും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവുമായ ഡി സജി ഉദ്ഘാടനം ചെയ്തു. സ്കൂൾ പാചക തൊഴിലാളികളെ സംസ്ഥാന ജീവനക്കാരായി അംഗീകരിച്ച് സർക്കാർ ജോലിയ്ക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന തമിഴ്നാട് മോഡൽ കേരളത്തിലും നടപ്പിലാക്കണമെന്നും സ്കൂൾ പാചക തൊഴിലാളികൾക്ക് മാസാരംഭത്തിലെ 5-ാം തീയതിക്കുമുമ്പേ ശമ്പളം വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്സവബത്ത വർദ്ധിപ്പിച്ച് 5000 രൂപആക്കന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ല വർക്കിംഗ് പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി അധ്യക്ഷത വഹിച്ചു. വർക്കിംഗ് വിമൽസ് ജില്ലാ കമ്മറ്റി (എ ഐ ടി യു സി) ജില്ലാ സെക്രട്ടറി തങ്കമണി വാസുദേവൻ, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ. പത്മിനിയമ്മ,സി പി ഐ തിരുവല്ലാ മണ്ഡലം സെക്രട്ടറി പി. എസ്. രജി, വഴിയോര കച്ചവട ഫെഡറേഷൻ (എ ഐ ടി യു സി) ജില്ലാ സെക്രട്ടറി അശോക് മാത്യു, സി പി ഐ തിരുവല്ല മണ്ഡലം അസി. സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, സ്കൂൾ പാചക തൊഴിലാളി യൂണിയൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അമ്പിളി വിജയൻ, ജില്ലാ സെക്രട്ടറി മായാ ഉണ്ണികൃഷ്ണൻ, അടൂർ മണ്ഡലം അസി. സെക്രട്ടറി ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 26-08-2024 Win Win W-784

1st Prize Rs.7,500,000/- (75 Lakhs) WA 770249 (THAMARASSERY) Consolation Prize Rs.8,000/- WB 770249 WC 770249 WD 770249 WE 770249 WF 770249 WG 770249 WH 770249 WJ 770249 WK...

Kerala Lotteries Results 06-07-2026 Bhagyathara BT-61

1st Prize : ₹1,00,00,000/- BG 906028 (PAYYANNUR) Consolation Prize ₹5,000/- BA 906028 BB 906028 BC 906028 BD 906028 BE 906028 BF 906028 BH 906028 BJ 906028 BK 906028 BL 906028 BM 906028 2nd Prize ₹30,00,000/- BG 617789...
- Advertisment -

Most Popular

- Advertisement -