Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsപെൺകുട്ടിയ്ക്ക് നിരന്തരലൈംഗിക...

പെൺകുട്ടിയ്ക്ക് നിരന്തരലൈംഗിക പീഡനം : പ്രതിക്ക് 73 വർഷം കഠിനതടവും  പിഴയും

പത്തനംതിട്ട : മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരലൈംഗിക പീഡനത്തിന് പെൺകുട്ടിയെ വിധേയയാക്കിയ പ്രതിക്ക് 73 വർഷം കഠിനതടവും   മൂന്നര ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു.

പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കുറിയന്നൂർ ചുവട്ടുപാറ മുളക്കലോലിൽ വീട്ടിൽ സാജു എം ജോയിയെ(39) ആണ് ശിക്ഷിച്ചത്. റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.  പിഴ അടച്ചില്ലെങ്കിൽ  14 മാസം കൂടി അധിക തടവ് അനുഭവിക്കണം, പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.

2019  ജനുവരി ഒന്നുമുതലാണ് പീഡനം തുടങ്ങിയത്. 2023 മാർച്ച്‌ 17 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയുടെ വീട്ടിൽ വച്ചും മറ്റും പ്രതി ബലാൽസംഗം ചെയ്തു. 12 വയസാകും മുമ്പായിരുന്നു ആദ്യം പീഡിപ്പിച്ചത്. നാലാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുമ്പോഴും പീഡനം ആവർത്തിച്ചു.  2023 ഫെബ്രുവരി 6 ന് വൈകിട്ട് വീട്ടിൽ അതിക്രമിച്ചകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കവിളിൽ അടിക്കുകയും ചെയ്തു.

പോലീസ് ഇൻസ്‌പെക്ടർ പി എസ് വിനോദ് ആണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതും  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്‌തരിച്ചു. പ്രോസിക്യൂഷന് വേണ്ടി  പബ്ലിക് പ്രോസിക്യൂട്ടർ  റോഷൻ തോമസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു

ന്യൂഡൽഹി : മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു. രാജികത്ത് ഗവർണർ അജയ് കുമാർ ഭല്ലയ്‌ക്ക് കൈമാറി.ഇന്നു രാവിലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച...

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനാകും

മുംബൈ : കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനാകും.പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച...
- Advertisment -

Most Popular

- Advertisement -