Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAdoorപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുനലൂർ അറക്കൽ ഇടയം ചന്ദ്രമംഗലത്ത് ചന്തു എന്ന് വിളിക്കുന്ന അനുലാലിനെ (26) അടൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജ് മഞ്ജിത്ത് 22 വർഷം കഠിനതടവും 120000 രൂപ പിഴയും വിധിച്ചു.

പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ വ്യാജ പേർ ഉപയോഗിച്ച് പരിചയപ്പെട്ട ശേഷം പണയം വച്ചിരുന്ന സ്വർണാഭരണങ്ങൾ പ്രതി എടുത്തു നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു സ്‌കൂളിൽ പോകാൻ ഇറങ്ങിയ പെൺകുട്ടിയെ അടൂർ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തി അവിടെ നിന്നും ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം 2000 രൂപ നൽകി അടൂരിൽ തിരികെ എത്തിച്ചു.

2022 ഫെബ്രുവരി പതിനഞ്ചിനാണ് സംഭവം നടന്നത്. അടൂർ സിഐ ആയിരുന്ന ടി.ഡി.പ്രജീഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്‌സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകൾ ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിതാ ജോൺ ഹാജരായി. പിഴത്തുക പ്രതി അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം പ്രതി എട്ടുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് വൈകിട്ട് ഏഴിന് ശേഷം ഭാഗികമായി വൈദ്യൂതി നിയന്ത്രണം ഉണ്ടാകും: കെഎസ്ഇബി

തിരുവനന്തപുരം: എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതു മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചതായി കെഎസ്ഇബി. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍...

ഡൽഹി സ്ഫോടനം ഭാരതത്തിന്റെ ഏകതയ്ക്ക് നേരെയുണ്ടായ ആസൂത്രിത നീക്കം:  പരിശുദ്ധ കാതോലിക്കാ ബാവാ.

കോട്ടയം: ഡൽഹി ബോംബ് സ്ഫോടനത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മലങ്കസഭാധ്യക്ഷൻ ആദരാഞ്ജലികൾ നേർന്നു....
- Advertisment -

Most Popular

- Advertisement -