Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ:...

കനത്ത മഴ: തിരുവല്ല താലൂക്കിൻ്റെ വിവിധയിടങ്ങളിൽ വെള്ളം കയറി: കുറ്റൂർ തോണ്ടറ പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യ്ത് തുടങ്ങി        

തിരുവല്ല: അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിൽ തിരുവല്ല താലൂക്കിൻ്റെ വിവിധയിടങ്ങളിലെ  റോഡുകളിലും വീടുകളിലും വെള്ളം കയറി. താലൂക്കിലെ പെരിങ്ങര, കുറ്റൂർ, കടപ്ര, നിരണം, നെടുമ്പ്രം, നഗരസഭയുടെ തിരുമൂലപുരം എന്നിവിടങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് അനുഭവപ്പെട്ടത്.

പ്രധാന പാതകളായ  തിരുവല്ല – അമ്പലപ്പുഴ റോഡിലെ നെടുമ്പ്രം, കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ ആലുംതുരുത്തി, മേപ്രാൽ – കിടങ്ങറ, സ്വാമി പാലം – കുഴുവേലിപ്പുറം, കാരയ്ക്കൽ – മേപ്രാൽ  റോഡുകളിൽ  വെള്ളം കയറിയതോടെ യാത്രാ ദുരിതമായി.

പമ്പ, മണിമല നദികൾ കരകവിഞ്ഞതോടെ സമീപ പ്രദേശങ്ങളിലും വെള്ളം കയറി. കുറ്റൂർ പഞ്ചായത്തിലെ  തെങ്ങേലി, തലയാർ, വെൺപാല പ്രദേശത്ത് വെള്ളം കയറിയതോടെ വീടുകളിലെ വാഹനങ്ങൾ കുറ്റൂർ തോണ്ടറ പാലത്തിലും ആറാട്ടുകടവ് പാലത്തിന്റെ ഇരുവശങ്ങളിൽ  പാർക്ക് ചെയ്യ്ത് തുടങ്ങി.

ഇന്ന് വൈകിട്ടോടു കൂടി മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും വരുന്ന അഞ്ച് ദിവസം കൂടി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും...

തോട്ടയ്ക്കാടൻ കുടുംബയോഗവും ഓണാഘോഷവും 31-ന്

തിരുവല്ല: തോട്ടയ്ക്കാടൻ കുടുംബയോഗവും ഓണാഘോഷവും 31-ന് രാവിലെ 10 മണി മുതൽ കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും  ദാമ്പത്യ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ദമ്പതികളെയും  ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -