Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഓൺലൈൻ ടിക്കറ്റ്...

ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവർക്ക്  കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം : ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ ഏകീകൃത ആപ്പായ ‘റെയിൽവൺ’ (RailOne) ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും അവർ ഏത് ഡിജിറ്റൽ പേയ്‌മെന്റ് രീതി തിരഞ്ഞെടുത്താലും മൂന്ന് ശതമാനം കിഴിവ് ലഭിക്കും.

നിലവിൽ ‘ആർ-വാലറ്റ്’ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ മൂന്ന് ശതമാനം കിഴിവ് ലഭിക്കുന്നുള്ളൂ. പുതുതായി ആരംഭിക്കുന്ന ആറ് മാസത്തെ ഓഫർ പ്രകാരം 2026 ജൂലൈ 14 വരെ ആപ് വഴി നടത്തുന്ന എല്ലാ ഓൺലൈൻ പേയ്‌മെന്റുകള്‍ക്കും കിഴിവ് ബാധകമാണ്.

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്‌ക്കാനും ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. നിലവിൽ റെയിൽവൺ ആപ്പിലെ ‘ആർ-വാക്കറ്റ്’ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നുണ്ട്. ഇത് തുടരുന്നതിനൊപ്പം തന്നെ, മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും നേരിട്ട് ഇളവ് നൽകാനാണ് പുതിയ തീരുമാനം.

മറ്റ് സ്വകാര്യ ആപ്പുകൾ വഴിയോ യു.ടി.എസ് ആപ്പ് വഴിയോ ടിക്കറ്റ് എടുക്കുമ്പോൾ ഈ ഇളവ് ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ലീനറുമായി തർക്കം : നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

കൊച്ചി : കൊച്ചി ഇടപ്പള്ളി ജംഗ്ഷന് സമീപം നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി.ക്ലീനറുമായി തർക്കം ഉണ്ടായതിനെ തുടർന്നാണ് ബസ് നിർത്തിയുള്ള ഡ്രൈവർ ഇറങ്ങിപ്പോയത്. കളമശ്ശേരി - തേവര റൂട്ടിൽ സർവീസ് നടത്തുന്ന...

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം : പ്രതി എത്തിയത് മോഷണത്തിനായി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ പ്രതി എത്തിയത് മോഷണത്തിനായി. ക്രിമിനൽ പശ്ചാത്തലമുള്ള തമിഴ്‌നാട് മധുര സ്വദേശിയായ പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു....
- Advertisment -

Most Popular

- Advertisement -