Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനിപ്പ രോഗി...

നിപ്പ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു : രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. രോഗി മേയ് 30 മുതൽ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. നിലവിൽ രോഗിയുമായി അടുത്ത ബന്ധമുള്ള എല്ലാവരും ക്വാറന്റൈനിലാണ്.ഇന്നലെ പൂനെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിൽ നിപ്പ രോഗ വിവരങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക കൺട്രോൾ റൂം തുറന്നു .ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിലവിലെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി വൈക്കം, മുഹമ്മ, തണ്ണീർമുക്കം സർവീസുകൾ മൂന്ന് മുതൽ എസ് ഡി വി സ്കൂളിന് മുന്നിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന എല്ലാ വൈക്കം, മുഹമ്മ, തണ്ണീർമുക്കം സർവീസുകളും ആഗസ്റ്റ് മൂന്ന്  മുതൽ ജില്ലാ കോടതിപ്പാലത്തിന് സമീപത്തെ എസ് ഡി വി സ്കൂളിന് മുന്നിൽ നിന്നായിരിക്കും സർവീസ്...

നെടുങ്കണ്ടം ഇരട്ടക്കൊല : സജിയുടെ അച്ഛന്റെ തിരോധാനത്തിൽ പുരയിടത്തിൽ പരിശോധന

ഇടുക്കി : നെടുങ്കണ്ടത്ത് അമ്മയെയും മൂത്തസഹോദരനെയും കൊന്നു കുഴിച്ചിട്ട  ഇളയമകൻ സജി അറസ്റ്റിലായ കേസിൽ പ്രതി അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം.അച്ഛനെ കാണാതായതിനെ കുറിച്ച് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറഞ്ഞത്....
- Advertisment -

Most Popular

- Advertisement -