Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ മെഡിക്കൽ...

സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

തിരുവല്ല : സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.ആലപ്പുഴ എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയിൽ കെ.ജെ. മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് നിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 11 മണിയോടെ സിസേറിയനിലൂടെ നിത്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. പിന്നിട് രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചു.

ഉച്ചയ്ക്ക് 3 മണിയോടെ നിത്യയ്ക്ക് ഹൃദയസംബന്ധമായ തകരാറുണ്ടെന്നും വെന്റിലേറ്ററിലേക്ക് മാറ്റുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇതു കഴിഞ്ഞ് വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. വൈകിട്ട് 6 മണിയോടെ നിത്യ മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം” സ്നേഹോത്സവം 2024″

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം "സ്നേഹോത്സവം 2024" അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന...

പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ഭക്തർ ശ്രദ്ധിക്കണം : ദേവസ്വം ബോർഡ്

ശബരിമല : ശബരിമല തീർഥാടകർ സന്നിധാനവും പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ അവിടെ നിക്ഷേപിക്കരുത്. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വന്യജീവികളെ ശല്യം...
- Advertisment -

Most Popular

- Advertisement -